Tech

യൂട്യൂബ് സാങ്കേതിക തകരാര്‍ പരിഹരിച്ചു

“Manju”

ശ്രീജ.എസ്

 

ന്യൂയോര്‍ക്ക്: യൂട്യൂബ് സാങ്കേതിക തകരാര്‍ പരിഹരിച്ചു. ലോകവ്യാപകമായിട്ടാണ് പ്രശ്നം നേരിട്ടത്. പ്രവര്‍ത്തനം നിലച്ചുവെന്ന കാര്യം യൂട്യൂബ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് വിഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. പിന്നീടാണ് പ്രശ്നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചത്. ലോകത്തുള്ള വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്നത് സൂചിപ്പിക്കുന്ന ഡൌണ്‍ ഡിക്ടക്റ്ററിന്റെ ഗ്രാഫ് പ്രകാരം വ്യാഴാഴ്ച രാവിലെ 6 മണിയോട് അടുപ്പിച്ചാണ് യൂട്യൂബിന് പ്രശ്നം നേരിട്ടത്. ഇത് പരിഹരിക്കാന്‍ 7.15വരെ ടൈം എടുത്തു. ഇപ്പോഴും യൂട്യൂബ് ഡൌണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു ഘട്ടത്തില്‍ യൂട്യൂബ് പ്രശ്നം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് 3500 കടന്നിരുന്നു.

Related Articles

Back to top button