IndiaLatestTech

വാഹന രജിസ്‌ട്രേഷന്‍ ; ഇനി അപേക്ഷിക്കുമ്പോള്‍ തന്നെ നമ്പര്‍

“Manju”

തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഡീലര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ നമ്പര്‍ അനുവദിക്കുന്ന സംവിധാനത്തിലേക്ക് മാറ്റുന്നു. ഇതിനായി വാഹന്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തും. പുതിയ ക്രമീകരണ പ്രകാരം നമ്പര്‍ അനുവദിക്കുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് പിന്നീട് ഓഫീസില്‍ തയ്യാറാക്കുന്നത്.
എന്നാല്‍, പൂര്‍ണമായും ഫാക്ടറിനിര്‍മിത വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെയാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇനി അപേക്ഷകൂടി പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍, അപേക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അനുവദിച്ച നമ്പബര്‍ റദ്ദാക്കേണ്ടിവരും. ഡീലര്‍ക്കെതിരേ നടപടിയെടുക്കാമെങ്കിലും നമ്പര്‍ റദ്ദാക്കുക എളുപ്പമല്ല.

Related Articles

Back to top button