International

ജപ്പാനിൽ ശക്തമായ ഭൂചലനം ; 150​ ഓളം പേർക്ക്​ പരിക്ക്

“Manju”

ഫുകുഷിമ : വടക്കു കിഴക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം . 150​ലേറെ പേർക്ക്​ പരിക്കേറ്റു.​ റിക്​ടർ സ്​കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ അനുഭവപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ​ ക്യോഡോയെ ഉദ്ധരിച്ച്​ സ്​പുട്​നിക് റിപ്പോർട്ട്​ ചെയ്​തു.

ചിബ, കനഗാവ, സെയ്​താമ , ഫുകുഷിമ, മിയാഗി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർക്ക്​ പരിക്കേറ്റതായി റി​​പ്പോർട്ടുകളുണ്ട് . രാജ്യ തലസ്ഥാനമായ ടോക്യോ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഭൂചലനമനുഭവപ്പെട്ടു.

അതേ സമയം ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടി​ല്ലെന്നും പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു. വരും ആഴ്​ചകളിൽ തുടർചലനങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.

ശക്തമായ ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പില്ല. ഭൂചലനത്തെ തുടർന്ന്​ വൈദ്യുതി, ജല വിതരണം വിച്ഛേദിക്കുകയും വൈദ്യുതി ട്രെയിനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്​തു. കഴിഞ്ഞ ദിവസവും ജപ്പാനിൽ വൻ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്​ടർ സ്​കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button