KeralaLatest

മാളില്‍ യുവനടിയെ അപമാനിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: നഗരത്തിലെ മാളില്‍ നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ നാളെ നടിയില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കും. അതേസമയം, കളമശ്ശേരി പോലീസ് നടിയുടെ വീട്ടിലെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി.

ഇതുകൂടാതെ, പെരുമ്പടപ്പില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളുള്‍പ്പെടെയുള്ളവരെ ആക്രമിച്ച സ്ഥലവും സന്ദര്‍ശിച്ച്‌ ജോസഫൈന്‍, കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി എന്നിവര്‍ തെളിവെടുക്കും. കൊ​ച്ചി​യി​ലെ പ്ര​മു​ഖ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മാളില്‍ വച്ച്‌ രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം യുവാക്കള്‍ പിന്തുടര്‍ന്നുവെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. അപമാനത്തിന്‍റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും നടി കുറിച്ചു.

Related Articles

Back to top button