IndiaLatest

മൂന്നാം തരംഗം പ്രതിരോധം; ഇന്ത്യയ്ക്ക് അറിയിപ്പുമായി ലോകാരോഗ്യ സംഘടന

“Manju”

ന്യൂഡല്‍ഹി: മൂന്നാം തരംഗം നേരിടാനുള്ള ഒരേയൊരു വഴി വാക്‌സിനേഷന്‍ സമ്പൂര്‍ണ്ണമാക്കുക എന്നത് മാത്രമാണെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്സിന്‍ എത്രയും വേഗം എടുക്കണമെന്നാണ് ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കിയത്.

കോവിഡ് ആശങ്കയായി തന്നെ നില നില്‍ക്കുകയാണ് ജനങ്ങള്‍ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നും തെക്കു-കിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു. ‘ആദ്യം ലഭ്യമായ അവസരത്തില്‍ കോവിഡ് വാക്സീന്‍ എടുക്കുക. അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും അത് തടയാന്‍ കഴിയും’ അവര്‍ പറഞ്ഞു.

കോവിഡ് 19 നെ നേരിടുന്നതില്‍ സുപ്രധാനമായ ഒരു നീക്കം വാക്‌സിനേഷന്‍ തന്നെയാണ്. മറ്റു പ്രതിവിധി മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തത് കൊണ്ട് വാക്‌സിനേഷന്‍ തന്നെ തുടര്‍ന്നെ പറ്റൂ. അതേസമയം ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലും ഡല്‍ഹിയിലുമെല്ലാം രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button