IndiaLatest

ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയും

“Manju”

ക്യാൻസറിനും  അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില അടക്കം കുറയ്ക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കും. ഇതോടെ റെസ്റ്റോറന്‍റുകളിലെ വിലയ്ക്ക് തീയേറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും. അതേസമയം ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തും.

മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ഏർപ്പെടുത്തി. ജിഎസ്ടി രജിസ്‌ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമാക്കി. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകൾ സ്ഥാപിക്കും.

Related Articles

Back to top button