IndiaKannurKeralaLatestMalappuramThiruvananthapuramThrissur

ഡിസംബറോടെ കൂടുതല്‍ മലയാളികള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിവരുമെന്ന് വിദഗ്ധര്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഗള്‍ഫില്‍ കോവിഡ് കെട്ടടങ്ങുകയാണെങ്കിലും ഡിസംബറോടെ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുമെന്ന് വിദഗ്ധര്‍. കുടിയേറ്റത്തെകുറിച്ച്‌ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന എസ്. റിദ്യാ രാജനാണ് ഇക്കാര്യം പറഞ്ഞത്. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസറാണ് റിദ്യാ രാജന്‍.

സെപ്തംബര്‍ അവസാനത്തോടെ രണ്ടര മുതല്‍ മൂന്ന് ലക്ഷം വരെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങിവരുമെന്ന് കോവിഡ് മഹാമാരി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി അവസാനം റിദ്യ പറഞ്ഞിരുന്നു. ഇവര്‍ പറഞ്ഞത് ശരിയാണെന്ന് നോര്‍ക്കയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് ലക്ഷം മലയാളികൡ രണ്ട് ലക്ഷം പേരും ഇതുവരെ നാട്ടിലെത്തിയെന്ന് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറേ ആഴ്ചയായി പ്രവാസികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. അത് മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ ശാന്തമായി വരുന്നത് കൊണ്ടാണ്. അവിടുത്തെ അവസ്ഥ മോശമായപ്പോഴാണ് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് വന്നത്.

നാട്ടിലേക്ക് മടങ്ങിയാല്‍ ജോലി നഷ്ടപ്പെടുക മാത്രമല്ല, അവിടെ എത്തിയാല്‍ മറ്റ് അവസരങ്ങളൊന്നും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് പ്രവസികള്‍ക്ക് അറിയാമെന്നും റിദ്യ രാജന്‍ പറയുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പലരുടെയും തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ എങ്ങനെയും ഗള്‍ഫില്‍ തുടരാനാണ് അവിടെയുള്ളവര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറേ ആഴ്ചകളായി ഗള്‍ഫിലെ കോവിഡ് മരണനിരക്കും കുറഞ്ഞിട്ടുണ്ട്. അവിടേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. നാട്ടിലെത്തിയാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. അതിന്റെ ചെലവും വഹിക്കേണ്ട അവസ്ഥയാണിപ്പോഴുള്ളത്. വ്യവസായ മേഖലയില്‍ ജോലി ചെയ്തിരുന്ന പലരുടെയും ജോലി നഷ്ടപ്പെട്ടു, മറ്റുള്ളവരാകട്ടെ വിസ പുതുക്കിയിട്ടില്ല. അതിനാല്‍ എങ്ങനെയും പിടിച്ച്‌ നിന്ന് പുതിയ ജോലി കണ്ടെത്തുകയോ, വിസ പുതുക്കുകയോ ആണ് ഇവരുടെ ലക്ഷ്യം- റിദ്യാ രാജന്‍ പറയുന്നു.

പുതിയ ജോലി ലഭിക്കാത്തവരും വിസ പുതുക്കി കിട്ടാത്തവരും ഗള്‍ഫില്‍ നിന്ന് മടങ്ങിവരും. അത് ഡിസംബറോടെ ഉണ്ടാകുമെന്നാണ് റിദ്യാ രാജന്‍ പറയുന്നത്. വിസയുടെയും റസിഡന്റ് വിസയുടെയും കാലാവധി അവസാനിച്ചവര്‍ക്ക് യു.എ.ഇ പിഴയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 17 വരെയാണ് ഇതിന് അവസരം.

Related Articles

Back to top button