Thrissur

അപകടാവസ്ഥയിലായി തൃശൂർ ഒളരിക്കര ഇഎസ്ഐ ആശുപത്രി

“Manju”

തൃശൂർ : ഏത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയിൽ അപകടാവസ്ഥയിലായി തൃശൂർ ഒളരിക്കര ഇഎസ്ഐ ആശുപത്രി. തകർന്ന തൂണുകൾക്കും മേൽക്കൂരയ്ക്കും താഴെ ജീവൻ കൈപ്പിടിച്ചാണ് ഇവിടെ ജീവനക്കാരും രോഗികളും കഴിയുന്നത്.

നാല്പത് വർഷത്തിലേറെ പഴക്കമുണ്ട് ഈ ആശുപത്രികെട്ടിടത്തിന്. ഒന്നരപതിറ്റാണ്ടായി പേരിന് പോലും നവീകരണം നടത്തിയിട്ടില്ല. അടർന്നു വീഴുന്ന മേൽക്കൂരയിലും മറ്റും അപ്പപ്പോൾ പ്ലാസ്ട്രർ നടത്തും. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കും. കഴിഞ്ഞ ദിവസവും അത്യാഹിത വാർഡിലെ മേൽക്കൂര അടർന്നു വീണു. അപകടം തലനാരിഴയ്ക്ക് വഴിമാറി. സംഭവത്തിൽ നടപടി എടുത്തിട്ടുണ്ടെന്നും കോർപ്പറേഷനെ വിവരമറിയിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു.

കുട്ടികളും വൃദ്ധരുമടങ്ങുന്നവർ അപകടകരമായാണ് ഇവിടെ കഴിയുന്നത്. ജീവനക്കാർ താമസിക്കുന്ന ക്വാട്ടേഴ്സിന്റെയും അവസ്ഥ ഇതുതന്നെയാണ്.

Related Articles

Back to top button