International

മത്സ്യത്തൊഴിലാളിയെ കാണാതായി: അവശിഷ്ടങ്ങൾ മുതലയുടെ വയറിനുള്ളിൽ

“Manju”

കാൻബെറ: മീൻ പിടിക്കുന്നതിനിടെ കാണാതായ മത്സ്യത്തൊഴിയായ 59 കാരന്റെ ശരീരാവശിഷ്ടങ്ങൾ മുതലയുടെ വയറ്റിൽ നിന്ന് കണ്ടെത്തി. ഇതിനായി രണ്ട് മുതലകളെയാണ് കൊന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിലാണ് സംഭവം.

അദ്ദേഹത്തെ കാണാതായ സ്ഥലത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ നാല് മീറ്റ് നീളമുള്ള മുതലയെ ശനിയാഴ്ച പിടികൂടി കൊന്നിരുന്നു. മുതലയുടെ ഉള്ളിൽ നിന്നും കൂടുതൽ മനുഷ്യാവശിഷ്ടങ്ങൾ കിട്ടിയതോടെയാണ് കൂടുതൽ മുതലകളെ കൊന്ന് അന്വേഷണം നടത്താൻ തീരുമാനിച്ചത്. പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഞായറാഴ്ച രാത്രി മൂന്ന് മീറ്റർ നീളമുള്ള മറ്റൊരു മുതലയെ കൂടി പിടികൂടി കൊന്നു.

രണ്ടാമത്തെ മുതലയുടെ ഉള്ളിൽ അവശിഷ്ടങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മീൻ പിടിക്കാനിറങ്ങിയ വ്യക്തിയെ കാണാതാകുന്നത്. പിറ്റേന്ന് രാവിലെ ഇയാളുടെ ബോട്ട് കണ്ടെത്തി. അധികം വൈകാതെ തന്നെ ശരീരാവശിഷ്ടങ്ങളും നദിക്കരയിൽ നിന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് മുതലയുടെ ആക്രമണം ഉണ്ടായതാവാം എന്ന സംശയത്തിലെത്തിയത്.

ക്വീൻസ്‌ലൻഡിൽ ഈ മാസം ഇത് മൂന്നാം തവണയാണ് മുതലകൾ മനുഷ്യരെ ആക്രമിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് തവണ ആക്രമിക്കപ്പെട്ടവരും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ആക്രമണം നടത്തിയ മുതലയെ കൊല്ലുകയോ മുതല ഫാമിലേക്ക് മാറ്റുകയോ ആണ് ഇവിടെ ചെയ്യാറുള്ളത്.

Related Articles

Back to top button