IndiaLatest

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില ഉയര്‍ന്നു

“Manju”

ഡല്‍ഹി : തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്തെ ഇന്ധന വില ഉയര്‍ന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ആണ് ഉയര്‍ന്നത്. കഴിഞ്ഞ 10 ദിവസംകൊണ്ട് ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് ഉയര്‍ന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച്‌ കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. മഹാമാരി കാലത്തും വിലവര്‍ദ്ധനവ് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു.

Related Articles

Check Also
Close
Back to top button