തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്ത്. യോഗ ഗുരു ബാബ രാം ദേവിന്റെ കാര്‍ട്ടൂണ്‍ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു തരൂരിന്റെ പരിഹാസം. രാം ദേവിനെപോലെ തലകുത്തിനിന്നാല് പെട്രോള്‍ വില ’06’ രൂപയായി വായിക്കാന്‍ കഴിയുമെന്നായിരുന്നു തരൂരിന്റെ ട്രോള്‍.
എന്നാല്‍ രാംദേവില്‍ നിന്ന് നിങ്ങള്‍ യോഗ പാഠിക്കുകയാണെങ്കില്, നിങ്ങള്‍ക്കും പെട്രോള്‍ വില ലിറ്ററിന് 06 രൂപയില്‍ കാണാന്‍ കഴിയും. യോഗ ശീലമാക്കൂ. പെട്രോള്‍ ലാഭിക്കൂ. വില വെറും 06 രൂപ മാത്രം ട്വീറ്റില്‍ തരൂര്‍ കളിയാക്കി.