IndiaLatest

സര്‍ക്കാര്‍ സ്കൂളുകളില്‍ സൂര്യ നമസ്‍കാരം നിര്‍ബന്ധം

“Manju”

രാജസ്ഥാനിലെ സർക്കാർ സ്കൂളുകളില്‍ സൂര്യ നമസ്‍കാരം ഇന്നുമുതല്‍ നിർബന്ധം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ് .വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടങ്ങള്‍ രാജസ്ഥാൻ കോടതിയെ സമീപിച്ചു.

ഫെബ്രുവരി 15ലെ പരിപാടി അസാധുവാക്കണമെന്നും സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഉള്‍പ്പെടെയുള്ള നിരവധി മുസ്‌ലിം സംഘടനകള്‍ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ബഹിഷ്‌കരിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു.

Related Articles

Back to top button