InternationalLatest

സമ്പൂര്‍ണ വാക്സിനേഷന്‍ അനിവാര്യം : ഡോ.ആസാദ് മൂപ്പന്‍

“Manju”

ദുബായ് : സമ്പൂര്‍ണ വാക്സീനേഷന്‍ നടത്തിയാല്‍ മാത്രമേ ഇന്ത്യക്ക് ശക്തമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ.ആസാദ് മൂപ്പന്‍.

“കോവിഡ് മഹാമാരി രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടും രാജ്യത്തിന് മുന്നോട്ടു പോകാന്‍ സാധിച്ചു . ശക്തമായി മുന്നോട്ടു കുതിക്കാന്‍ സമ്പൂര്‍ണ വാക്സിനേഷന്‍ ആവശ്യമാണ്. കോവിഡ് കാലത്ത് യുഎഇ സര്‍ക്കാരിനൊപ്പം ഇവിടുത്തെ പ്രവാസി സമൂഹവും ശക്തമായ പിന്തുണ രാജ്യത്തിന് നല്‍കി. ന്യൂഡല്‍ഹി, കേരളം, ബെംഗളുരു എന്നിവിടങ്ങളില്‍ കോവിഡ് ഫീല്‍ഡ് ആശുപത്രികളും ആസ്റ്റര്‍ ആരംഭിച്ചു .

അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് പോസിറ്റീവ് രോഗികളെ ചികിത്സിക്കുന്ന 14 ആശുപത്രിക്കു പുറമേയാണിത്. 28,000 കോവിഡ് രോഗികളെ ചികിത്സിക്കുകയും, ജിസിസിയിലും ഇന്ത്യയിലുടനീളം 1,662,726 ലേറെ പേരെ പരിശോധിക്കുകയും ചെയ്തു. അതെ സമയം എക്സ്പോ 2020യിലും ഇന്ത്യയുടേത് ശ്രദ്ധേയമായ പവിലിയനാണെന്നും അതിന്റെ പ്രധാന പ്രയോജകരില്‍ ഒരാളായി സഹകരിക്കുന്നതില്‍ ആസ്റ്ററിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button