IndiaLatest

സ്‌കൂളുകളില്‍ വേദപഠനം തുടങ്ങാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : രാജ്യത്തെ സ്‌കൂളുകളില്‍ വേദപഠനം തുടങ്ങാനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി സിബിഎസ്‌ഇ മാതൃകയില്‍ വേദപഠനത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

കേന്ദ്ര സര്‍ക്കാരിന് കീഴിലെ മഹര്‍ഷി സന്ദീപനി രാഷ്ട്രീയ വേദവിദ്യ പ്രതിഷ്ഠാന്റെ മേല്‍നോട്ടത്തില്‍ ബോര്‍ഡ് രൂപീകരിക്കാനാണ് നീക്കം.സ്‌കൂള്‍ സിലബസില്‍ വേദ വിദ്യാഭ്യാസം ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച്‌ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. എന്നാല്‍ വേദ പഠനത്തിന് പുതിയ ബോര്‍ഡ് രൂപീകരിക്കേണ്ടതില്ലെന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഉടന്‍ യോഗം ചേരുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button