ErnakulamKeralaLatest

സന്ദീപ് നായരുടെ രഹസ്യമൊഴി നല്‍കാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

“Manju”

ശ്രീജ.എസ്

എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ രഹസ്യമൊഴി നല്‍കാന്‍ മുഖ്യപ്രതിയായ സന്ദീപ് നായര്‍ സമര്‍പ്പിക്കുന്ന അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിആര്‍പിസി 164 പ്രകാരം മജിസ്‌ട്രേറ്റ് കോടതില്‍ നല്‍കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ രഹസ്യമൊഴി നല്‍കാന്‍ തയാറാണെന്ന് കാണിച്ച്‌ ഇന്നലെയാണ് എന്‍ഐഎ കോടതിയെ സമീപിച്ചത്. കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഭാവിയില്‍ ഈ മൊഴികള്‍ തനിക്കെതിരായ തെളിവാകുമെന്ന് ബോധ്യത്താലെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വിശദമാക്കി. അപേക്ഷ പരിഗണിച്ച കോടതി സിഅര്‍പിസി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴിയെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍, രഹസ്യമൊഴി നല്‍കിയതുകൊണ്ട് സന്ദീപിനെ കേസില്‍ മാപ്പുസാക്ഷിയാക്കാമോ എന്ന ഉറപ്പ് നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു.

Related Articles

Back to top button