IndiaLatest

സരയു നദിയില്‍ കുളിക്കാനിറങ്ങിയ ആറുപേര്‍ മുങ്ങി മരിച്ച നിലയില്‍

“Manju”

അയോദ്ധ്യ: അയോദ്ധ്യയിലുള്ള സരയു നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ 15 അംഗ കുടുംബത്തിലെ ആറുപേര്‍ മുങ്ങിമരിച്ചു. സംഭവത്തില്‍ മൂന്നുപേരെ കാണാതായിട്ടുണ്ട്. ആറുപേര്‍ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു. നിരവധി ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുപ്തര്‍ഘട്ടിലെ കച്ച്‌ ഘട്ടിലാണ് അപകടം നടന്നത്.

ആഗ്രയില്‍ നിന്ന് അയോദ്ധ്യ സന്ദര്‍ശിക്കാനെത്തിയ കുടുംബമാണ്​ ഗുപ്തര്‍ ഘട്ടില്‍ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ടത്​. കുടുംബാംഗങ്ങള്‍ ഒരുമിച്ച്‌​ നദിയില്‍ ഇറങ്ങിയപ്പോള്‍ ചിലര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്​. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ ഝാ വ്യക്തമാക്കി.

Related Articles

Back to top button