IndiaLatest

ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

“Manju”

Image result for ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

ശ്രീജ.എസ്

ചെന്നൈ: 14-ാമത് ഐ.പി.എല്‍ ടൂര്‍ണമെന്റിനുള്ള താരലേലം പുരോഗമിക്കുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതാണ് ലേലത്തിലെ പ്രധാന ആകര്‍ഷണം. 16.25 കോടി രൂപയാണ് രാജസ്ഥാന്‍ മോറിസിനായി മുടക്കിയത്.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോഡാണ് മോറിസ് മറികടന്നത്. അന്ന് ഡല്‍ഹി ടീമാണ് യുവിയെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയത്.അതേസമയം പഞ്ചാബ് കിങ്സ് റിലീസ് ചെയ്ത ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി.

ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടി രൂപയ്ക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.

Related Articles

Back to top button