IndiaKannurKeralaLatestMalappuramThiruvananthapuramThrissur

ഇന്ത്യയില്‍ ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ത്തന്നെ കോവിഡ് വാക്സിന്‍ ലഭ്യമാകും

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് വാക്സിന്‍ സെപ്റ്റംബര്‍ മാസം മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്ന് ഓക്സ്ഫോര്‍ഡ് ശാസ്ത്രജ്ഞയായ സാറാ ഗില്‍ബര്‍ട്ട് അറിയിച്ചു. കോവിഡ് വാക്സിന്‍ സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ രാത്രി പുറത്തുവിട്ടു

ഓക്സ്ഫോര്‍ഡ് ശാസ്ത്രജ്ഞയായ സാറാ ഗില്‍ബര്‍ട്ടാണ് വാക്സിന്റെ മൂന്നാമത്തെയും അവസാനത്തെയും ( Phase III ) ട്രയലിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ChAdOx1 nCoV-19 എന്ന് പേരുള്ള വാക്സിന്‍ ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ 80 % വിജയം കൈവരിച്ചിരിക്കുകയാണ്.

വാക്സിന്‍ കുത്തിവച്ച ആളുകള്‍ക്ക് ചെറിയ പനിയും തലവേദനയും മാത്രമാണ് ലക്ഷണങ്ങളായി കാണപ്പെട്ടത്. അത് കേവലം പാരസിറ്റമോള്‍കൊണ്ട് മാറുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മറ്റുള്ള പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തരസാഹചര്യം കണക്കിലെടുത്തുള്ള നിരവധി പരീക്ഷണങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞു

Related Articles

Back to top button