LatestThiruvananthapuram

ഓണക്കിറ്റ്‌ വിതരണോദ്‌ഘാടനം തിങ്കളാഴ്ച

“Manju”

തിരുവനന്തപുരം ; സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ്‌ വിതരണോദ്‌ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. 57 ലക്ഷം കിറ്റുകള്‍ വിതരണത്തിനായി തയാറായിക്കഴിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മികച്ച ഉത്പന്നങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും സെപ്റ്റംബര്‍ ഏഴോടെ വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള കിറ്റുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിച്ച്‌ നല്‍കും. ആദിവാസി മേഖലകളിലേക്കുള്ള കിറ്റ് ഊരുകളില്‍ എത്തിക്കും. ഓണം ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം 26 ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button