India

പോലീസിന്റെ ഇൻഫോർമറെന്ന് സംശയം; ഭീകരർ ഗ്രാമീണനെ വെടിവെച്ചു കൊന്നു

“Manju”

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരർ ഗ്രാമീണനെ വെടിവെച്ചു കൊന്നു. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവോൺ ജില്ലയിലാണ് സംഭവം. മുന്നാ വർമ്മ എന്നയാളാണ് കൊല്ലപ്പെട്ടത്. പോലീസിന്റെ രഹസ്യ ഇൻഫോർമറാണെന്ന സംശയത്തെ തുടർന്നായിരുന്നു മുന്നാ വർമ്മയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തത്.

ഇന്നലെ വൈകുന്നേരമാണ് രാജ്‌നന്ദ്ഗാവോണിലെ കുർസിപ്പർ കുർഡ് മേഖലയിൽ നിന്നും മുന്നാ വർമ്മയെ ഭീകരർ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് വന മേഖലയിൽ വെച്ച് മുന്നയെ ഇവർ കൊലപ്പെടുത്തുകയായിരുന്നു. പോലീസിന്റെ ഇൻഫോർമറാണെന്നാരോപിച്ച് നേരത്തെയും ഗ്രാമീണരെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിരുന്നു. 24 ദിവസങ്ങൾക്കുള്ളിൽ സമാനമായ രീതിയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് മുന്ന.

ജനുവരി മാസം രണ്ടു പേരെയാണ് കമ്യൂണിസ്റ്റ് ഭീകരർ ഇത്തരത്തിൽ കൊലപ്പെടുത്തുന്നത്. മേഖലയിൽ 200 ഓളം ഭീകരർ പ്രവർത്തിക്കുന്നതായാണ് ഛത്തീസ്ഗഡ് പോലീസ് അറിയിക്കുന്നത്.

Related Articles

Back to top button