IndiaLatest

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന് ഇന്ത്യന്‍ വാക്‌സിന്‍ ഫലപ്രദം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ആഗോളതലത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിനെ നേരിടാന്‍ ഇന്ത്യയുടെ വാക്‌സിനാകുമെന്ന് പഠനം. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് വ്യാപിച്ചത്. ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകള്‍ വകഭേദം വന്ന വൈറസുകളേയും ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഐ.സി.എം.ആര്‍ അധികൃതരാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേരളത്തിലെ ആരോഗ്യരംഗത്തെ വിദഗ്ധരുമായി ഐ.സി.എം.ആര്‍ നടത്തിയ വെബിനാറിലാണ് ഇന്ത്യയുടെ വാക്‌സിന്റെ ഗുണനിലവാരത്തെ എടുത്തുപറഞ്ഞത്. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവയാണ് ഇന്ത്യന്‍ വാക്‌സിന്‍ ഫലപ്രദമെന്ന് വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും ബ്രസീലില്‍ നിന്നും എത്തിയവരെ പ്രത്യേകം താമസിപ്പിച്ചാണ് ചികിത്സ നടത്തുന്നത്. ഇവരില്‍ നടത്തിയ പരിശോധനയും വൈറസ് പ്രതിരോധ വാക്‌സിന്റെ മേന്മ ഉറപ്പിച്ചതായും ഭാര്‍ഗവ പറഞ്ഞു. കോവിഷീല്‍ഡിന് പുറകേ കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയായതായി ഭാര്‍ഗവ അറിയിച്ചു. ആഗോളതലത്തില്‍ കോവിഡ് ഗവേഷണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നും മികച്ച നേട്ടമാണ് നമ്മുടെ ഗവേഷകര്‍ കൈവരിച്ചിരിക്കുന്നതെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.

Related Articles

Back to top button