Thiruvananthapuram

റബ്ബർ കർഷക കൺവൻഷൻ

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: കേരള കർഷകസംഘം നേതൃത്വത്തിൽ ജില്ലയിലെ റബ്ബർ കർഷകരുടെ കൺവൻഷൻ ഫെബ്രുവരി 19 വെള്ളിയാഴ്ച വൈഃ 3 ന് നെടുമങ്ങാട് ധനലക്ഷ്മി ആഡിറ്റോറിയത്തിൽ ചേരുന്നു. കൺവൻഷൻ കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ.ബാലഗോപാൽ ഉത്ഘാടനം ചെയ്യും. കോലിയക്കോട് കൃഷ്ണൻ നായർ, ഡി.കെ.മുരളി എം.എൽ .എ, കെ.സി.വിക്രമൻ, പി.പത്മകുമാർ, ആർ.ജയദേവൻ എന്നിവർ പങ്കെടുക്കും. വിലത്തകർച്ച നേരിടുന്ന റബ്ബർ കർഷകർക്ക് ആശ്വാസം നല്കാത്ത നരേന്ദ്ര മോദി സർക്കാരിൻ്റെ നയങ്ങളിലും റബ്ബർ ബോർഡ് ആഫീസുകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ചും റബ്ബറിന് 170 രൂപ ഉറപ്പാക്കിയ സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിക്കുന്നതിനും സമരപരിപാടികൾക്ക് രൂപം നല്കുന്നതിനുമായാണ് കൺവൻഷൻ ചേരുന്നത് ആർ.മധു കർഷക സംഘം നെടുമങ്ങാട് ഏര്യാ സെക്രട്ടറി അറിയിച്ചു.

 

Related Articles

Back to top button