KeralaLatestThiruvananthapuram

പോത്തന്‍കോട് ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്ത കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി

“Manju”

സിന്ധുമോള്‍ ആര്‍

പോത്തന്‍കോട് : ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതിരുന്ന 20 കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി പോത്തന്‍കോട് ഗവ.യു.പി സ്‌കൂള്‍. പ്രഥമാദ്ധ്യാപകന്‍ എം.സലാഹുദീന്റെ നേതൃത്വത്തില്‍ ടിവി വാങ്ങി നല്‍കി. പ്രസ്തുത സ്കൂളിലെ അദ്ധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെയാണ് ടെലിവിഷന്‍ വാങ്ങി നല്‍കാനായത്.

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫാ ബീഗം വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എസ് ഷംനാദ്,​ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ നസീമ, ഗ്രാമപഞ്ചായത്ത് അംഗം എസ്.വി.സജിത്, ലയണ്‍സ് മുന്‍ ഗവര്‍ണര്‍ എ.കെ.അബ്ബാസ്, എ.എസ്.അനസ്, സുരേഷ് ബാബു,​ എം.സലാഹുദീന്‍,​സ്റ്റാഫ് സെക്രട്ടറി ആര്‍.സന്ധ്യാറാണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related Articles

Back to top button