IndiaLatest

വിജയ് ഹസാരെ ദേശീയ ഏകദിന ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

“Manju”

ബെംഗളൂരു: വിജയ് ഹസാരെ ദേശീയ ഏകദിന ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. സച്ചിന്‍ ബേബി നയിക്കുന്ന കേരളം ആദ്യ മത്സരത്തില്‍ ബെംഗളൂരൂ ആലൂര്‍ സ്റ്റേഡിയത്തില്‍ ഒഡീഷയെ നേരിടും. ഒഡീഷയ്ക്കു പുറമെ ഉത്തര്‍പ്രദേശ്, റെയില്‍വേസ്, കര്‍ണാടക, ബിഹാര്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം. ഫെബ്രുവരി 22ന് ഉത്തര്‍പ്രദേശിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. ആറു ടീമുകള്‍ വീതം ഉള്‍പ്പെടുന്ന അഞ്ച് എലീറ്റ് ഗ്രൂപ്പുകളും എട്ട് ടീമുകള്‍ ഉള്‍പ്പെട്ട പ്ലേറ്റ് ഗ്രൂപ്പിലുമായാണ് പ്രാഥമിക മത്സരങ്ങള്‍.

Related Articles

Back to top button