KeralaLatest

ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള ആനുകൂല്യം നൽകുന്നില്ലെന്ന പരാതിയുമായി ഡ്രൈവർമാർ

“Manju”

ബിന്ദുലാൽ തൃശൂർ

പെരുമ്പിലാവ് ∙ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസുകൾ ലോക്ഡൗൺ കാലത്തെ ആനുകൂല്യം നൽകി നീട്ടിക്കൊടുക്കുന്നില്ലെന്ന് ആരോപണം. 5 വർഷം പിന്നിടും മുൻപ് റോഡ് ടെസ്റ്റ് നടത്തി ലൈസൻസ് പുതുക്കുന്നതാണ് കേന്ദ്ര സർക്കാർ ചട്ടം. പ്രവാസികൾക്ക് പ്രയാസമാകുമെന്നതിനാൽ ചട്ടത്തിൽ ഇളവു വരുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം കഴിഞ്ഞ മാർച്ച് 31 വരെ ഇളവു നൽകിയിരുന്നു.

ഈ കാലയളവിൽ അപേക്ഷാ ഫീസും പിഴയും നൽകി ലൈസൻസ് പുതുക്കാമെന്ന സർക്കാർ ഉത്തരവും ഉണ്ടായിരുന്നു. മാർച്ച് 23ന് ലോക്ഡൗൺ തുടങ്ങിയതോടെ ആർ.ടി.ഒ. പ്രവർത്തനങ്ങളെല്ലാം നിലച്ചു. തുടർന്ന് നികുതി അടയ്ക്കൽ, ഡ്രൈവിങ് ടെസ്റ്റ്, പെർമിറ്റ് പുതുക്കൽ തുടങ്ങിയവയുടെ കാലാവധി ലോക്ഡൗൺ ആനുകൂല്യം നൽകി ജൂലൈ 31 വരെ നീട്ടിക്കൊടുത്തു. ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് ഈ ആനുകൂല്യം നൽകുന്നില്ലെന്നാണു ഡ്രൈവർമാരുടെ പരാതി.

സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി തിരിച്ചെത്തിയ പ്രവാസികളിൽ പലരും വാഹനങ്ങൾ വാങ്ങി ഓട്ടോ, ടാക്സി സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഇവർ ലൈസൻസ് പുതുക്കാനാവാതെ പ്രതിസന്ധിയിലാണ്. ഒരു വർഷം പിന്നിട്ട ഡ്രൈവിങ് ലൈസൻസ് ഉള്ളവരോടു പുതിയ റോഡ് ടെസ്റ്റ് നടത്തണമെന്നും 5 വർഷം പിന്നിട്ട ലൈസൻസ് ഉള്ളവരോടു ലേണേഴ്സ് പരീക്ഷ അടക്കം എല്ലാ ടെസ്റ്റുകളും വീണ്ടും ചെയ്യണമെന്നും ആർടിഒ ഉദ്യോഗസ്ഥർ നിർദേശിക്കുന്നതായി ഡ്രൈവർമാർ പറഞ്ഞു.

 

Related Articles

Back to top button