LatestThiruvananthapuram

മൂവാറ്റുപുഴയാറില്‍ ചൂണ്ടയില്‍ കൊളുത്തിയത് സ്രാവ്

“Manju”

കോട്ടയം: മൂവാറ്റുപുഴയാറില്‍ ചൂണ്ടയിട്ടപ്പോള്‍ കുടുങ്ങിയത് സ്രാവ്. സംഭവം മത്സ്യ തൊഴിലാളികള്‍ക്ക് ഇടയില്‍ അത്ഭുതവും ആശങ്കയും പകര്‍ന്നിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മൂവാറ്റപുഴയാറ്റില്‍ ചൂണ്ടയിട്ടിരുന്ന ഗിരീഷ് എന്ന മത്സ്യ തൊഴിലാളിയ്ക്കാണ് സ്രാവിനെ ചൂണ്ടയില്‍ കിട്ടിയത്. അഞ്ച് കിലോ തൂക്കം വരുന്നതാണ് മത്സ്യം.
മുവാറ്റുപുഴയാറില്‍ നിന്നും സ്രാവിനെ കിട്ടിയത് മത്സ്യത്തൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൂട്ടത്തോടെ സ്രാവ് എത്തിയാല്‍ കക്ക വാരുന്ന തൊഴിലാളികളെ ആക്രമിക്കാനും മത്സ്യത്തൊഴിലാളികളുടെ വലകള്‍ നശിപ്പിക്കാനും സാധ്യത കൂടുതലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Related Articles

Back to top button