AlappuzhaLatest

‘കാരുണ്യം’ – ചേർത്തല യുവജന ക്യാമ്പ് വയലാർ ശരത്ചന്ദ്ര വർമ്മ ഉത്ഘാടനം ചെയ്തു

“Manju”

ചേർത്തല : ശാന്തിഗിരിയുടെ യുവജന സാംസ്കാരിക കൂട്ടായ്മകളായ ശാന്തിഗിരി ശാന്തിമഹിമയുടെയും ശാന്തിഗിരി ഗുരുമഹിമയുടെയും നേതൃത്വത്തിൽ നടക്കുന്ന അവധിക്കാല ദ്വിദിനക്യാമ്പ് ചന്ദിരൂരിലെ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മഗൃഹത്തിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉത്ഘാടനം ചെയ്തു. വാക്കുകളെക്കാൾ കർമ്മം ചെയ്യുന്ന ഒരു തലമുറയാണ് ഭാരതത്തിന് ആവശ്യമെന്നും ധർമ്മം ഇല്ലാത്ത കർമ്മത്തിന് ചിരസ്ഥായിയായി നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശ് മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി യോഗത്തിന് അധ്യക്ഷത വഹിച്ചു. ചേർത്തല ഏരിയ ഹെഡ് ജനനി പൂജ ജ്ഞാനതപസ്വിനി, ഹരികൃഷ്ണൻ.ജി എന്നിവർ ആശംസ പ്രസംഗം നടത്തി. യദു കൃഷ്ണൻ സ്വാഗതവും, ഗുരുനിശ്ചിത കൃതജ്ഞതയും പറഞ്ഞു. ബോധവൽക്കരണ ക്ലാസ്സുകൾ, ദൈനംദിന ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യം, ആശയത്തിൽ അധിഷ്ഠിതമായി യുവജനങ്ങൾ ജീവിക്കുന്നതിന്റെ ആവശ്യം എന്നിവ ആസ്പദമാക്കി സംവാദങ്ങൾ,ക്യാമ്പ് ഫയർ, നിമിഷ കവിത, ക്വിസ്സ് മത്സരം, ഇൻഡോർ ഗെയിംസ്, തുടങ്ങിയവ ക്യാമ്പിന് മാറ്റുകൂട്ടുന്നു. ആലപ്പുഴ, ചേർത്തല ഏരിയയിലെ പ്രവർത്തകർ പങ്കെടുക്കുന്ന ക്യാമ്പിന് ഇന്ന് സമാപനമാകും.

Related Articles

Back to top button