KeralaLatest

എസ്.ഐ. ചമഞ്ഞ് തട്ടിപ്പ്

“Manju”

ആര്യനാട് : എസ്.ഐ. ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ആര്യനാട് മീനാങ്കല്‍ തിരുവാതിരയില്‍ ശ്രീജിത്ത് (34) പിടിയില്‍ . 18-ന് എലിയാവൂരിലെ സിദ്ദിഖിന്റെ തട്ടുകടയില്‍ച്ചെന്ന് കാട്ടാക്കടയില്‍ പുതുതായി എത്തിയ എസ്.ഐ. ആണെന്ന് പറഞ്ഞ് ശ്രീജിത്ത് 500 രൂപയും കൂടാതെ അത്രയും രൂപയ്ക്ക് സാധനങ്ങളും വാങ്ങി. കൂടാതെ ഉടന്‍ ആര്യനാട് സ്റ്റേഷനില്‍ ചാര്‍ജ്‌എടുക്കുമെന്ന് പറഞ്ഞ് സിദ്ദിഖിന്റെ സുഹൃത്ത് അരുണിനെ പരിചയപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ അരുണിനെ ഫോണ്‍ ചെയ്ത് സ്റ്റേഷനില്‍നിന്നു വരുന്ന വഴി കാര്‍ കേടായി എന്നും 1,000 രൂപ എത്തിക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. തുടര്‍ന്ന് അരുണ്‍ പണം കൊണ്ട് എത്തിച്ചു. ഉച്ചകഴിഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയംതോന്നിയ അരുണ്‍ ആര്യനാട് പോലീസിനെ വിവരം അറിയിച്ചു. പണം വാങ്ങാന്‍ എത്തിയപ്പോഴാണ് ശ്രീജിത്തിനെ തന്ത്രപരമായി പോലീസ് പിടികൂടിയത് .

Related Articles

Back to top button