InternationalLatest

യു.എ.ഇ.യിൽ പൗർണ്ണമി പ്രാർത്ഥന : രാജീവ് അഞ്ചൽ പങ്കെടുത്തു.

“Manju”

യു.എ.ഇ. : യു.എ.ഇ.യിൽ മെയ് നാല് പൗർണ്ണമി ദിനത്തിൽ ബ്രഹ്മചാരി സത്പ്രിയന്റെ നേതൃത്വത്തിൽ പൗർണ്ണമി പ്രാർത്ഥന നടന്നു.  പ്രശസ്ത ശില്പിയും, സിനിമാ സംവിധായകനും, ശാന്തിഗിരി ആശ്രമം അഡ്വൈസറി ബോർഡ്  ആർട്സ് & കൾച്ചർ വിഭാഗം അഡ്വൈസറുമായ രാജീവ് അഞ്ചൽ പങ്കെടുത്തത് ആത്മബന്ധുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും വളരെ സന്തോഷദായകമായി. ആമുഖമായി ബ്രഹ്മചാരി സത്പ്രിയന്‍ സംസാരിച്ചു  പൗര്‍ണ്ണമി പ്രാര്‍ത്ഥനായോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ രാജീവ് അഞ്ചല്‍ ഗുരുവിന്റെ ആശയത്തെപ്പറ്റിയുള്ള ചോദ്യോത്തരങ്ങള്‍ക്ക് മറുപടി നല്‍കി. മുരളി ഏകരൂള്‍ ആശംസയര്‍പ്പിച്ച പ്രാര്‍ത്ഥനായോഗത്തിന്  സജീവ് സരോജിനി സ്വാഗതവും പ്രശാന്ത് വേണുഗോപാലും, ശീതള്‍ രാജനും നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

Related Articles

Back to top button