KeralaLatest

താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ സംഘടന

“Manju”

ശ്രീജ.എസ്

 

കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി അമ്മ സംഘടന രംഗത്ത്. പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നും അമ്മ ഇക്കാര്യം പരിഗണിക്കുമെന്നും അമ്മ നിര്‍വ്വാഹക സമിതി അംഗം ടിനി ടോം പറഞ്ഞു.

നിര്‍മ്മാതാക്കളുടെ ആവശ്യം ന്യായമാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി നിര്‍വ്വാഹക സമിതി ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19 ഉണ്ടാക്കിയത്.

തിയേറ്ററുകള്‍ എന്ന് തുറക്കുമെന്ന് അറിയില്ല, തുറന്നാലും എത്രത്തോളം ആളുകള്‍ വരുമെന്നതും പ്രതിസന്ധിയാണ്. സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റുകളില്‍ വലിയ കുറവുണ്ടാകും. ഈ സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വലിയ അളവില്‍ പ്രതിഫലം കുറയ്ക്കണമെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button