KeralaLatest

പരശുറാം എക്സ്‍പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തും

“Manju”

കോഴിക്കോട്: പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. ചിങ്ങവനംഏറ്റുമാനൂര്‍ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പരശുറാം മംഗലാപുരത്തിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിച്ചത്. ഈ ട്രെയിനിനെ ആശ്രയിക്കുന്ന പ്രതിദിന യാത്രക്കാര്‍ക്ക് ആശ്വാസകരമാണ് റെയില്‍വേയുടെ തീരുമാനം.

ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയില്‍ പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചിരുന്നു. പ്രതിദിന യാത്രക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്പ്രസുകള്‍ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയില്‍ ഉണ്ടായിരുന്നു. ഈ മാസം 29 വരെയാണ് ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. മംഗളൂരുനാഗര്‍കോവില്‍ പരശുറാം 28 വരെയും നാഗര്‍കോവില്‍മംഗളൂരു പരശുറാം 29 വരെയും റദ്ദാക്കിയിരുന്നു.

Related Articles

Back to top button