പോത്തൻകോട് : ശാന്തിഗിരി വിദ്യാഭവനില്‍ ഇനി കര്‍ണ്ണാടക സംഗീതം പഠിക്കാം. ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗത്തിന്റെ ആഭിമുഖ്യത്തിലാണ് കേരളസംഗീതനാടക അക്കാഡമി അംഗീകാരത്തോടെയുള്ള കര്‍ണ്ണാടക സംഗീതം – സര്ട്ടിഫിക്കേഷന് കോഴ്സ് ആരംഭിക്കുന്നത്. 2022 നവംബര്‍ 7 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉദ്ഘാടന യോഗത്തില്‍ പ്രശസ്ത സംഗീതജ്ഞ പ്രൊഫ.കെ.ഓമനക്കുട്ടി കര്‍ണ്ണാടക സംഗീതം സര്ട്ടിഫിക്കേഷൻകോഴ്സിന് തിരിതെളിയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജനനി കൃപ ജ്ഞാനതപസ്വിനി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വസംസ്കൃതി കലാരംഗം ഇൻചാർജ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു. ഡോ.ഓമനക്കുട്ടിയുടെ മകളും സംഗീതജ്ഞയുമായ ഡോ.എം.കമലാ ലക്ഷ്മി ആശംസ അര്‍പ്പിച്ചു. ശാന്തിഗിരി വിദ്യാഭവന് സീനിയര്‍ സെക്കന്ററി സ്കൂള്‍ വൈസ് പ്രിൻസിപ്പാൾ എസ്.എം. സ്മിജേഷ് സ്വാഗതം ആശംസിച്ച യോഗത്തിന് വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാരിയും പി.റ്റി.എ. പ്രതിനിധിയുമായ ബിന്ദു സുനില്‍ കൃതജ്ഞത രേഖപ്പെടുത്തി. ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഗവേണിംഗ് കമ്മിറ്റി, ഏരിയാ കമ്മിറ്റി ചുമതലക്കാര്‍, ശാന്തിഗിരി വിദ്യാഭവന് സീനിയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Related Articles
ലോക് ഡൗൺ കാലത്തെ ഈസ്റ്റർ. സർക്കാർ നിർദേശം പാലിച്ച് 5 പേർ മാത്രം പങ്കെടുത്ത ആദ്യ കുർബാന….. ഇതും ചരിത്രമാകും .
April 11, 2020 6:28 PM
‘കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടു; 62 ഇടത്ത് 300 ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും’
June 23, 2020 12:55 PM
Check Also
Close
-
Karnataka doctors call off strike after state govt agrees to their demandsSeptember 19, 2020 8:29 AM