
മഹേഷ് കൊല്ലം , ശാന്തിഗിരി ന്യൂസ് റിപ്പോർട്ടർ
പാളയം : കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. 51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെ ഈ ദിനത്തിൽ ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തും.
തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ലത്തീൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഡോ.സൂസെപാക്ക്യം നേതൃത്വം നൽകിയ ദൃശ്യങ്ങൾ