IndiaInternational

സെറാവീക്ക് ആഗോള ഊർജ്ജ, പരിസ്ഥിതി നേതൃത്വ പുരസ്‌കാരം പ്രധാനമന്ത്രിയ്ക്ക്

“Manju”

ന്യൂഡൽഹി : സെറാവീക്ക് ആഗോള ഊർജ്ജ, പരിസ്ഥിതി നേതൃത്വ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അടുത്തയാഴ്ച ആരംഭിക്കുന്ന വെർച്വൽ കോൺഫറൻസിൽ പ്രധാനമന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങും. ഊർജ്ജം, പരിസ്ഥിതി എന്നീ മേഖലകളിലെ സുസ്ഥിരത നിലനിർത്താൻ നൽകിയ അമൂല്യ സംഭാവനകൾക്കാണ് നരേന്ദ്ര മോദിക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്.

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎച്ച്എസ് മാർക്കിറ്റ് എന്ന കമ്പനിയാണ് പരിസ്ഥിതി ഊർജ്ജ സംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന നേതാക്കൾക്ക് പുരസ്‌കാരം നൽകുന്നത്. ഐഎച്ച്എസ് മാർക്കിറ്റ് സെറാവീക്കിന്റെ 39ാമത് സമ്മേളനമാണ് അടുത്താഴ്ച നടക്കാൻ ഇരിക്കുന്നത്. മാർച്ച് ഒന്ന് മുതൽ അഞ്ചാം തിയതിവരെ വെർച്വലായി നടക്കുന്ന പരിപാടിയിൽ ഐഎച്ച്എസ് മാർക്കിറ്റ് ഉപമേധാവി ഡാനിയേൽ യെർജിനുമായി ചേർന്ന് പ്രത്യേക പ്ലീനറി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇത് ആദ്യമായാണ് സെറാവീക്ക് വെർച്വലായി നടക്കുന്നത്.

പുതിയ ഊർജ്ജ സംസ്‌കാരം, സാമ്പത്തിക വളർച്ച, ദാരിദ്ര്യ നിർമ്മാജ്ജനം എന്നിവയിലേക്കുള്ള പാതയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ മുഖ്യ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് യെർജിൻ പറഞ്ഞു. ആഗോള തലത്തിൽ ഊർജ്ജ സ്രോതസ്സ് ലഭ്യമാക്കുന്നതിനും, കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാനും വരാനിരിക്കുന്ന യോഗം ഏറെ നിർണ്ണായകമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button