Ernakulam

പെപ്പർ സ്‌പ്രേ അടിച്ച ശേഷം ക്രൂരമർദ്ദനം;  ട്രാൻസ്‌ജെൻഡർ സംഘത്തിനായി അന്വേഷണം

“Manju”

കൊച്ചി: യുവാക്കളെ മർദ്ദിച്ച് പണവും ബൈക്കുമായി നാലംഗം സംഘം കടന്നു കളഞ്ഞു. എറണാകുളം കലൂർ റിസർവ്വ് ബാങ്കിന് സമീപത്തായിരുന്നു സംഭവം. ട്രാൻസ്‌ജെൻഡറുകളടങ്ങുന്ന നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. വേങ്ങര സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുൾ നാസർ എന്നിവരാണ് മർദ്ദനത്തിന് ഇരയായത്. മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ച ശേഷമായിരുന്നു ആക്രമണം.

കൊച്ചിയിൽ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനാണ് അസ്ലം. ചില അത്യാവശ്യ കാര്യങ്ങൾക്കായാണ് അസ്ലമും സുഹൃത്ത് അബ്ദുൾ നാസറും കൊച്ചിയിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം കൊച്ചിയിൽ നിന്നും മടങ്ങുന്നതിനിടെയായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. റോഡരികിൽ ട്രാൻസ്‌ജെൻഡറിനെ കണ്ട ഇവർ വാഹനം നിർത്തി സംസാരിച്ചു.

ഇതിനിടെ മൂന്ന് പേർ എത്തി പെപ്പർ സ്‌പ്രേ അടിക്കുകയും യുവാക്കളെ മർദ്ദിച്ച് അവശരാക്കി പണം അടങ്ങിയ പഴ്‌സും ബൈക്കും മൊബൈൽ ഫോണുകളും കവരുകയായിരുന്നു. റിസർവ്വ് ബാങ്കിന്റെ സിസിടിവി ക്യാമറയിൽ അക്രമി സംഘത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Related Articles

Back to top button