AlappuzhaKerala

ഇടത് വലത് മുന്നണികൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സുനിൽ അംബേദ്കർ

“Manju”

ആലപ്പുഴ: പോലീസിന്റെ മുന്നിൽവെച്ചാണ് നന്ദു ആർ കൃഷ്ണയുടെ കൊലപാതകം എന്നത് ഏറെ ദുഖകരമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ. ഇസ്ലാമിക തീവ്രവാദം കേരളത്തിന് മാത്രമല്ല രാജ്യത്തിനു ഒന്നാകെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കേരളത്തിലെ ഇടതു വലത് മുന്നണികൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

പോലീസിന്റെ മുന്നിൽ വെച്ച് കൊലപാതകം നടന്നിട്ടും പ്രതികളെ പൂർണമായും പിടികൂടാൻ കഴിഞ്ഞില്ല. എസ്ഡിപിഐയുടെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ കൊലപാതകം നടത്തിയത്. ഇതിനു എതിരെ ശക്തമായ ജനാരോഷം ഉയർന്നു വരുമെന്നും തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് ഇരു മുന്നണികളും സ്വീകരിക്കുന്നത് എന്നും സുനിൽ അംബേദ്കർ പറഞ്ഞു. ചേർത്തലയിൽ ഇസ്ലാമിക ഭീകരർ അറുംകൊല ചെയ്ത വയലാർ സ്വദേശി നന്ദുവിന്റെ വീട് സന്ദർശിച്ച ശേഷം ജനം ടിവിയോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

രാവിലെ 11 മണിയോടെയാണ് സുനിൽ അംബേദ്കർ നന്ദുവിന്റെ വീട്ടിൽ എത്തിയത്. നന്ദുവിന്റെ അച്ഛനും അമ്മയുമായി ഏറെ നേരം സംസാരിച്ച അദ്ദേഹം കുടുംബത്തിന് പൂർണ പിന്തുണ ഉണ്ടാകുമെന്നും ഉറപ്പ് നൽകി. മകന്റെ കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം നടത്തണമെന്ന് നന്ദുവിന്റെ കുടുംബം സുനിൽ അംബേദ്കറോട് ആവശ്യപ്പെട്ടു. തുടർന്ന് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദുവിന്റെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തി.

 

Related Articles

Back to top button