Latest

എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീത; പൗലോ കൊയ്‌ലോ

“Manju”

ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോയെ അറിയാത്തവരുണ്ടാകില്ല. അദ്ദേഹത്തിന്റെ പല നോവലുകളുടെയും ആരാധകരാണ് നാമെല്ലാം. ഇപ്പോഴിതാ, തന്റെ ട്വിറ്റര്‍ പേജില്‍ ഭഗവത്ഗീതയെ കുറിച്ച്‌ അദ്ദേഹമെഴുതിയ വാക്കുകള്‍ ഏറ്റെടുക്കുകയാണ് ഓരോ ഭാരതീയനും. എല്ലാവരും നിര്‍ബന്ധമായും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീതയെന്ന് പൗലോ കൊയ്‌ലോ പറയുന്നു.

‘ഈ അപമാനകരമായ ബലഹീനതയ്ക്ക് വഴങ്ങരുത്, ഹൃദയത്തിന്റെ അത്തരം നിസ്സാര ബലഹീനത ഉപേക്ഷിച്ച്‌ എഴുന്നേല്‍ക്കുക’- ഭഗവത്ഗീതയിലെ ഈ വരികള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. നേരത്തേയും അദ്ദേഹം ഇന്ത്യന്‍ പുസ്തകങ്ങളെ കുറിച്ച്‌ വാചാലനായിട്ടുണ്ട്.

അതേസമയം, ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയര്‍ത്തി ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി 51 വിക്ഷേപിച്ചത് കഴിഞ്ഞ ദിവസമാണ്. ഉപഗ്രഹങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും റോക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭഗവത്ഗീതയെ ഓര്‍ത്ത് അഭിമാനിക്കുന്ന ഇന്ത്യാക്കാര്‍ക്ക് അതിന്റെ ചൂടാറും മുന്‍പേയാണ് പൗലോ കൊയ്‌ലോയുടെ വക ‘ഭഗവത്ഗീതാ’ പുരാണം.

Related Articles

Back to top button