IndiaLatest

ഗുജറാത്ത് ഇനി പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിൽ

“Manju”

അഖിൽ ജെ എൽ

സംസ്ഥാനത്ത് കോവിഡ് വ്യാപനം എല്ലാ കണക്കുകളും തെറ്റിച്ചതോടെ ഗുജറാത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് ഇടപെടുന്നു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണം ഇനി മുതൽ പ്രധാനമന്ത്രി നിശ്ചയിച്ച ഉദ്യോഗസ്ഥരിൽ ആയിരിക്കും. വിജയ് രൂപാണി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്ന ധാരണ സംസ്ഥാനത്ത് ജനങ്ങളുടെ ഇടയിൽ ശക്തമായ സാഹചര്യത്തിൽ ആറുമാസത്തെ ആയുസ് ആണ് രൂപാണി സർക്കാരിനെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു തുടങ്ങി.
ഇതിനിടെ നമസ്തേ ട്രംബ് ആണ് രോഗവ്യപനത്തിന് കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടികൾ ചിലവഴിച്ച് കോറോണ രോഗം ഗുജറാത്തിൽ വിളിച്ചുവരുത്തുകയായിരുന്നു. നമസ്തേ ട്രംബ് പരിപാടിയിൽ നിരവധി വിദേശികൾ പങ്കെടുത്തത് ആണ് രോഗം അഹമ്മദാബാദിൽ ഇത്രയും വ്യാപിപ്പിക്കാൻ കാരണമായതെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Articles

Back to top button