InternationalLatest

ഹുവാന്‍ മുസ്സോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും

“Manju”

അറ്റലാന്റ കീപ്പര്‍ ഹുവാന്‍ മുസ്സോയുടെ പരിക്ക് ഗുരുതരം തന്നെയെന്ന് സൂചന. രണ്ടു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ അര്‍ജന്റീനന് താരത്തിന് ലോകകപ്പ് നഷ്ടമാവുമെന്ന് ഏകദേശം ഉറപ്പായി. ദേശിയ ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥിരക്കാരന്‍ അല്ലെങ്കിലും അടുത്തിടെ സ്‌കലോണി പലപ്പോഴും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ പകരക്കാരന്‍ കീപ്പര്‍മാരില്‍ ഒരാള്‍ താരം തന്നെയെന്ന് ഉറപ്പായിരുന്നു. എന്നാല്‍ പരിക്ക് എല്ലാം തകിടം മറിച്ചിരിക്കുകയാണ്‌.എഎസ് റോമയുമായുള്ള മത്സരത്തിനിടെയാണ് മുസ്സോയുടെ പരിക്കിനിടയാക്കിയ സംഭവം അരങ്ങേറിയത്. സഹതാരമായ ഡെമിറാലുമായി കൂട്ടിയിടിച്ച താരത്തിന് കവിളിലും താടിയെല്ലിനും അടക്കം മുറിവേല്‍ക്കുകയായിരുന്നു.

Related Articles

Back to top button