IndiaKeralaLatest

വീടിന്റെ അടുക്കളയില്‍ കയറിയ രാജവെമ്പാലയെ പിടികൂടി

“Manju”

 

കുട്ടമ്പുഴ: കുട്ടമ്പുഴയില്‍ വീടിന്റെ അടുക്കളയുടെ ഉത്തരത്തില്‍ കയറിയ രാജവെമ്പാലയെ വനപാലകര്‍ സാഹസികമായി പിടികൂടി. വാടാട്ടുപാറ മീരാന്‍സിറ്റിക്കു സമീപം വീടിന്റെ അടുക്കളയില്‍ കയറിയ കൂറ്റന്‍ രാജവെമ്പാലയെയാണ് വനപാലകര്‍ പിടികൂടിയത്.
ഇന്നലെ രാവിലെയാണു വീട്ടുടമ അടുക്കളയുടെ ഉത്തരത്തില്‍ പാമ്പിനെ കണ്ടത്. 14 അടി നീളമുള്ള ആണ്‍ രാജവെമ്പാലയ്ക്കു 13 വയസ്സ് ഉണ്ട്. ഫോറസ്റ്റ് ഓഫിസര്‍ സാബുവിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് പാമ്പിനെ പിടികൂടിയത്.
സാബുവിന്റെ പിടിയില്‍ നിന്ന് പലവട്ടം പാമ്പ് കുതറി മാറിയിരുന്നു. രാവിലെ ഒന്‍പതോടെ വിവരം അറിയിച്ചിട്ടും വനപാലകര്‍ എത്താന്‍ ഏറെ വൈകിയെന്നു നാട്ടുകാര്‍ ആരോപിച്ചു.

Related Articles

Back to top button