KeralaLatestPalakkad

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ പോലീസുകാരന് ഒമിക്രോണ്‍

“Manju”

പാലക്കാട്: ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച്‌ എത്തിയ പോലീസുകാരന് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയില്‍ ജോലിയുടെ ഭാഗമായി എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ഡി.എം.ഒ. കെ. രമാദേവി അറിയിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തുകയും തുടര്‍ന്ന് ക്വാട്ടേഴ്സില്‍ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 64 പേരിലാണ് ഒമിക്രോണ്‍ രോഗബാധ കണ്ടെത്തിയിട്ടുളളത്. ഇന്നലെ പുതിയതായി പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
പാലക്കാട് ജില്ലയില്‍ 128 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 54 പേര്‍, ആരോഗ്യ പ്രവര്‍ത്തകരായ 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 128 പേര്‍‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 2864 പരിശോധന നടത്തിയതിലാണ് 60 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.2.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: പാലക്കാട് നഗരസഭ സ്വദേശികള്‍ 13 പേര്‍, ഒറ്റപ്പാലം സ്വദേശികള്‍ 5 പേര്‍, ഷൊര്‍ണ്ണൂര്‍, തൃത്താല സ്വദേശികള്‍ 4 പേര്‍ വീതം, കപ്പൂര്‍, നെന്മാറ, വടക്കഞ്ചേരി സ്വദേശികള്‍ 3 പേര്‍ വീതം, അകത്തേത്തറ, കണ്ണാടി, കൊടുമ്ബ്, കൊടുവായൂര്‍, ലക്കിടി പേരൂര്‍, പറളി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 2 പേര്‍ വീതം, അനങ്ങനടി, ചിറ്റൂര്‍ തത്തമംഗലം, എലപ്പുള്ളി, എരിമയൂര്‍, കിഴക്കഞ്ചേരി, മലമ്ബുഴ, മരുതറോഡ്, നാഗലശ്ശേരി, പിരായിരി, പുതുക്കോട്, വാണിയംകുളം സ്വദേശികള്‍ ഒരാള്‍ വീതം. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 642 ആയി.
ജില്ലയില്‍ ഇന്നലെ ആകെ 22607 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 108 ആരോഗ്യ പ്രവര്‍ത്തകരും 53 മുന്നണി പ്രവര്‍ത്തരും രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 1983 പേര്‍ ഒന്നാം ഡോസും 14899 പേര്‍ രണ്ടാം ഡോസുമടക്കം 16882 പേരും, 45 വയസ്സിനും 60നും ഇടയിലുള്ളവരില്‍ 386 പേര്‍ ഒന്നാം ഡോസും 3691 പേര്‍ രണ്ടാം ഡോസുമടക്കം 4077 പേരും, 60 വയസിനു മുകളിലുള്ളവരില്‍ 129 പേര്‍ ഒന്നാം ഡോസും 1358 പേര്‍ രണ്ടാം ഡോസുമടക്കം 1487 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

Related Articles

Back to top button