IndiaLatest

കൊറോണയെ തടയാനുള്ള ‘ഭാഭിജി’ പപ്പടവുമായി കേന്ദ്രമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കോറോണയെ തടയാന്‍ ശേഷിയുള്ളതെന്ന അവകാശവാദവുമായി പപ്പടം. കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ഇത്തരമൊരു പപ്പടം വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരിക്കുകയാണ്. ‘ഭാഭിജി’ പപ്പടം എന്നാണ് കേന്ദ്രമന്ത്രി വിപണിയിലിറക്കിയ പപ്പടത്തിന്റെ പേര്.

ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിനെ തുടര്‍ന്നാണ് ഇത്തരമൊരു പപ്പടം നിര്‍മിച്ചിരിക്കുന്നതെന്നും ഈ പപ്പടത്തില്‍ കൊറോണ വൈറസിനെ എതിരിടാനുള്ള ആന്റിബോഡികള്‍ ഉണ്ടെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. ഇത്തരമൊരു സംരംഭം ആരംഭിച്ചതിന് പപ്പട നിര്‍മാതാക്കളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Related Articles

Back to top button