IndiaLatest

ഹാസ്യ സാമ്രാട്ടിന് ഓണക്കോടി സമ്മാനിച്ച്‌ ആക്ഷന്‍കിം​ഗ്

“Manju”

തിരുവനന്തപുരം ; ജ​ഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച്‌ മുന്‍ എംപിയും നടനുമായ സുരേഷ് ​ഗോപി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഹാസ്യ സാമ്രാട്ടിന് മലയാളത്തിന്റെ ആക്ഷന്‍ കിം​ഗ് ഓണക്കോടി സമ്മാനിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം സുരേഷ് ​ഗോപിയെ കണ്ടതോടെ താരം പുഞ്ചിരിച്ചു കൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഓണക്കോടി നല്‍കിയതിന് പുറമെ രമേഷ് പുതിയമഠം എഴുതിയ ജഗതി എന്ന അഭിനയ വിസ്മയംഎന്ന പുസ്തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വഹിച്ചു.

പുസ്തകത്തില്‍ പ്രതിപാദിക്കുന്ന പല കാര്യങ്ങളും അടുത്തിരുന്ന് സുരേഷ് ​ഗോപി ജ​ഗതിയ്‌ക്ക് വിവരിച്ചു നല്‍കി. ഏറെ നേരം ജഗതിയ്‌ക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. അപകടത്തെ തുടര്‍ന്ന് സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന ജ​ഗതി ശ്രീകുമാറിനെ വീണ്ടും പഴയ ഊര്‍ജ്ജത്തില്‍ കാണാണമെന്നാണ് മലയാളികളുടെ ആ​ഗ്രഹം. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ അദ്ദേഹത്തെ പലപ്പോഴായി വീട്ടില്ലെത്തി സന്ദര്‍ശിക്കാറുണ്ട്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും നടന്‍ എല്ലാം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യും. സിബിഐ അ‍‍ഞ്ചാം ഭാ​ഗത്തില്‍ പഴയ ചാക്കോ എന്ന കഥാപാത്രവുമായി അദ്ദേഹം മലയാള സിനിമയിലേയ്‌ക്ക് ഒരു തിരിച്ചു വരവും നടത്തിയിരുന്നു.

 

Related Articles

Back to top button