KeralaLatestThiruvananthapuram

ഓണ്‍ലൈന്‍ ക്ലാസ് മുറി ഒരുക്കി

“Manju”

സിന്ധുമോള്‍ ആര്‍

വെഞ്ഞാറമൂട്: ടിവിയോ, ഓണ്‍ലൈന്‍ സൗകര്യമോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ആറ്റിങ്ങല്‍ ബി.ആര്‍.സി.ആലന്തറ ഗവ. യു.പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ് മുറി ഒരുക്കിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ സംശയ നിവാരണത്തിനായി അദ്ധ്യാപകരുടെ സേവനവുമുണ്ട്. പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു.

എസ്.എം.സി ചെയര്‍മാന്‍ മക്കാംകോണം ഷിബു , പി .ടി .എ പ്രസിഡന്റ് ബൈജു , എം.ഐ പ്യാരേലാല്‍, ബി.ആര്‍.സി ട്രയിനര്‍ വസന്തകുമാരി, എച്ച്‌ .എം .ജി. ലീന തുടങ്ങിയവര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടണമെന്ന് എച്ച്‌ .എം അറിയിച്ചു.

Related Articles

Back to top button