KeralaLatest

ഇ ശ്രീധരനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി മുരളീധരന്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനായിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇപ്പോള്‍ ഇതില്‍ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍. മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം കെ സുരേന്ദ്രന്റെ തീരുമാനത്തെ ശരിവച്ചെങ്കിലും ഇപ്പോള്‍ അദ്ദേഹം അത് തിരുത്തി.

സുരേന്ദ്രന്റെ ഈ പ്രഖ്യാപനം വിജയയാത്രക്കിടെ തിരുവല്ലയില്‍ വെച്ചായിരുന്നും. വികസനം അജണ്ടയാക്കലായിരുന്നു മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നത് വഴി ലക്ഷ്യം. എന്നാല്‍ പാര്‍ട്ടിയില്‍ തന്നെ ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ടായി എന്നതാണ് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് സംസ്ഥാന നേതാക്കള്‍ അറിയിച്ചത്.

Related Articles

Back to top button