KeralaLatestThiruvananthapuram

ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി ആള്‍മാറാട്ടം; എസ് ഐ കെതിരെ കേസെടുത്തു

“Manju”

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഡി ജി പി ഉള്‍പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ലെറ്റര്‍പാഡ് അടക്കം ഉണ്ടാക്കിയാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ജനമൈത്രി പൊലീസിലെ ആംഡ് എസ് ഐ ജേകബ് സൈമണെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഓഫീസിലും വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. എസ് ഐയുടെ വീട്ടില്‍ നിന്നും ഡി വൈ എസ് പിയുടെ യൂണിഫോമും കണ്ടെത്തി. ജേകബ് സൈമണ്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.

Related Articles

Back to top button