KeralaLatest

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ പുതുമുഖം

“Manju”

തിരുവനന്തപുരം : പൈലറ്റും എസ്‌കോര്‍ട്ടുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുമ്ബോള്‍ ഇനി ആരും നോക്കിനിന്നുപോകും. തൂവെള്ള ഇന്നോവ കാറുകളാണ് വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്ബടി സേവിച്ചിരുന്നത്. എന്നാല്‍ ആ പതിവ് കേരളം ഉപേക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്‌കോര്‍ട്ടുമായി പോകാന്‍ നാല് പുതിയ വാഹനങ്ങള്‍ക്ക് ഉത്തരവായിരിക്കുകയാണ്. ഇതില്‍ മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരെണ്ണം ടാറ്റയുടെ ഹാരിയറുമാണ്.

വാഹനങ്ങള്‍ വാങ്ങുന്നതിനായി 62.46 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. കാലപ്പഴക്കമുള്ളതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന കാറുകള്‍ മാറ്റണമെന്ന് സര്‍ക്കാരിനോട് പൊലീസ് ശുപാര്‍ശ ചെയ്തിരുന്നു. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണ് ഇപ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ട് സര്‍വീസിനായി പൊലീസ് ഉപയോഗിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ പ്രത്യേക കേസായി പരിഗണിച്ചാണ് വാഹനം വാങ്ങുവാനുള്ള അനുമതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button