IndiaLatest

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ 1,145 ഒഴിവ്

“Manju”

ഡൽഹി വാഴ്സിറ്റി: 1,145 ഒഴിവ്| University of Delhi| Jobs| Career

ശ്രീജ.എസ്‌

ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ 1,145 ഒഴിവുകളിലേക്കു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച്‌ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെഡിക്കല്‍ ഓഫിസര്‍, അസിസ്റ്റന്റ് റജിസ്ട്രാര്‍, പ്രൈവറ്റ് സെക്രട്ടറി, സെക്യൂരിറ്റി ഒാഫിസര്‍, യോഗ ഒാര്‍ഗനൈസര്‍, സീനിയര്‍ പഴ്സനല്‍ അസിസ്റ്റന്റ്, നഴ്സ്, അസിസ്റ്റന്റ് മാനേജര്‍ (ഗെസ്റ്റ് ഹൗസ്), ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്‌ട്രിക്കല്‍), അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസര്‍, സീനിയര്‍ അസിസ്റ്റന്റ്, ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍, പഴ്സനല്‍ അസിസ്റ്റന്റ്, പ്രഫഷനല്‍ അസിസ്റ്റന്റ്, സോഷ്യല്‍ വര്‍ക്കര്‍, ഫിസിയോതെറപ്പിസ്റ്റ്, എക്സ്-റേ ടെക്നീഷ്യന്‍, ഹോര്‍ട്ടിക്കള്‍ച്ചറിസ്റ്റ്, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ആര്‍ക്കിവിസ്റ്റ്, സ്പോര്‍ട്സ് കോച്ച്‌, സെമി പ്രഫഷനല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് (കംപ്യൂട്ടര്‍, ഹെല്‍ത്ത് സെന്റര്‍),

സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, സാനിറ്ററി ഇന്‍സ്പെക്ടര്‍, തബല അക്കംപനിസ്റ്റ്, പഖാവജ് പ്ലെയര്‍, സാരംഗി അക്കംപനിസ്റ്റ്, വയലിന്‍ അക്കംപനിസ്റ്റ്, മൃദംഗം അക്കംപനിസ്റ്റ്, ഹാര്‍മോണിയം അക്കംപനിസ്റ്റ്, തംബുരു അക്കംപനിസ്റ്റ്, ലബോറട്ടറി അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രഫര്‍, വര്‍ക്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് (സ്റ്റോര്‍), സെയില്‍സ്മാന്‍ (ഡിഎച്ച്‌എംഐ), ലൈബ്രറി അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഒാപ്പറേറ്റര്‍, ജൂനിയര്‍ അസിസ്റ്റന്റ് (സ്റ്റോര്‍), ജൂനിയര്‍ വര്‍ക്സ് അസിസ്റ്റന്റ്, ലൈബ്രറി അറ്റന്‍ഡന്റ്, ഹെല്‍ത്ത് അറ്റന്‍ഡന്റ്, ലബോറട്ടറി അറ്റന്‍ഡന്റ്, എന്‍ജിനീയറിങ് അറ്റന്‍ഡന്റ് എന്നിങ്ങനെയാണ് അവസരം.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ/ചെങ്ങന്നൂര്‍, കോട്ടയം എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.

Related Articles

Back to top button