IndiaKeralaLatest

സിവിൽ ലിബർട്ടിസ് യൂണിയന് ആദ്യമായി ബ്ലാക്ക് വനിതാ പ്രസിഡന്റ്

“Manju”

ന്യുയോർക്ക് ∙ 101 വർഷത്തെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരി ഡെബോറ ആർച്ചറെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ന്യുയോർക്ക് യൂണിവേഴ്സിറ്റി ലൊ പ്രഫസർ ഡെമ്പോറെയെ 69 അംഗ ഡയറക്ടർ ബോർഡാണ് നിലവിലുള്ള ബ്രൂക്ക്‌ലിൻ ലൊ സ്കൂൾ പ്രഫസർ സൂസൻ ഹെർമൻ ഒഴിയുന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഫെബ്രുവരി 1 നാണ് ഇതുസംബന്ധിച്ചു സംഘടന ഔദ്യോഗിക അറിയിപ്പു മാധ്യമങ്ങൾക്ക് നൽകിയത്.
വംശീയതക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും സംഘടനയുടെ നിലപാടുകൾ രൂപീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഡെബോറ ഏറ്റെടുത്തിരിക്കുന്നത്. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടി ട്രംപ് ഭരണകാലഘട്ടത്തിൽ 413 ലോ സ്യൂട്ടുകളാണു വിവിധ കോടതികളിൽ യൂണിയൻ ഫയൽ ചെയ്തിരുന്നത്.
ട്രംപിന്റെ തിരഞ്ഞെടുപ്പിനു ശേഷം മൂന്നുമാസത്തിനുള്ളിൽ 175 മില്യൺ ഡോളറാണ് യൂണിയന് സംഭാവനയായി ലഭിച്ചത്. യെൽ(YALE) ലൊ സ്കൂളിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ഡെബോറ, 2009–ൽ വരെ എസിഎൽയു ഡയറക്ടർ ബോർഡ് അംഗമായും, 2017 വരെ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിരുന്നു. ട്രംപിന്റെ ഭരണത്തെ നിശിതമായി വിമർശിച്ചിരുന്ന യൂണിയൻ– ബൈഡൻ കമലാ ഹാരിസ് ടീമിന്റെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചത്.

Related Articles

Back to top button