LatestThiruvananthapuram

തിരുവനന്തപുരത്ത് 800 കിലോയോളം അഴുകിയ മീന്‍ പിടികൂടി നശിപ്പിച്ചു

“Manju”

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഉപയോഗശൂന്യമായ 800 കിലോയോളം അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
നെയ്യാറ്റിന്‍കര കാരക്കോണത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ മീന്‍ പിടികൂടി കുഴിച്ച്‌ മൂടിയത്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. മീനില്‍ പുഴുക്കള്‍ ഉണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. മീനില്‍ രാസവസ്തു ഉപയോഗിച്ചെന്ന് സംശയമുണ്ടെന്നും ഒരു മാസം പഴക്കമുള്ള മീനാണ് വില്‍പ്പന നടത്തിയതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കുന്നത്തുകാല്‍ പഞ്ചയത്തില്‍ തമിഴ്‌നാട് കേരള അതിര്‍ത്തി പ്രദേശമായ കൂനന്‍ പനയിലാണ് റോഡരികിലായി അഴുകിയ മത്സ്യ കച്ചവടം നടന്നത്. വീട്ടില്‍ വാങ്ങി കൊണ്ടുപോയ മത്സ്യത്തില്‍ നിന്നും പുഴുകള്‍ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോള്‍ ഏകദേശം ഒരു മാസം പഴക്കമുള്ള മത്സ്യമാണെന്നും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

Related Articles

Check Also
Close
Back to top button